പിശാച് ഒരു തുടക്കക്കാരനല്ല, മറിച്ച് അനുകരിക്കുന്നവനാണ്. കർത്താവായ യേശുക്രിസ്തു ദൈവത്തിന്റെ ഏകജാതനായ പുത്രൻ എന്ന പോലെ പിശാചിന് നാശത്തിന്റെ പുത്രൻ ഉണ്ട്.(2 തെസ്സ.2:3)
ഒരു പരിശുദ്ധ ത്രിത്വമുള്ളതുപോലെ ഒരു തിന്മയുടെ ത്രിത്വവുമുണ്ട്(വെളി.20:10) ദൈവത്തിന്റെ മക്കൾ എന്നു നാം വായിക്കുന്നതു പോലെ ദുഷ്ടന്റെ പുത്രന്മാർ എന്നും വായിക്കുന്നു. (മത്താ.13:38; യോഹന്നാന് 8:44) 'ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്' (ഫിലിപ്പി 2:13) എന്ന് പറയുന്നതുപോലെ അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്ന ആത്മാവ് പിശാചാണ് എന്നും പറയുന്നു. (എഫെ.2:2) 'ദൈവഭക്തിയുടെ മര്‍മ്മം' ഉള്ളത് പോലെ തന്നെ (1തിമൊ.3:16) 'അധര്‍മ്മത്തിന്റെ മര്‍മ്മ'വുമുണ്ട്. (2 തെസ്സ.2:7) ദൈവം തന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിടുവാനായി തന്റെ ദൂതന്മാരെ നിയോഗിക്കുന്നതു പോലെ തന്നെ (വെളി.7:3) പിശാചും തന്റെ ഭക്തന്മാരുടെ നെറ്റിയിൽ മുദ്രയിടുവാനായി തന്റെ പ്രതിനിധികളെ നിയോഗിക്കുന്നു എന്ന് വചനം പഠിപ്പിക്കുന്നു.(വെളി.13:16) 'ദൈവത്തിന്റെ ആത്മാവ്' സകലത്തേയും 'ദൈവത്തിന്റെ ആഴങ്ങളെയും' ആരായുന്നു എന്ന് നാം വായിക്കുന്നില്ലേ.(1കൊരി.2:10) അതുപോലെ സാത്താനും അവന്റെ 'ആഴത്തിലുള്ള സത്യങ്ങള്‍' അറിയിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു.(വെളി.2:24) ക്രിസ്തു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതുപോലെ തന്നെ സാത്താനും പ്രവർത്തിക്കാൻ കഴിയും(2തെസ്സ.2:9). ക്രിസ്തു സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ സാത്താനും സിംഹാസനത്തിൽ ഇരിക്കുന്നു. (വെളി.2:13) ക്രിസ്തുവിന് ഒരു സഭ ഉള്ളതുപോലെ സാത്താനും പള്ളിയുണ്ട്. (വെളി.2:9) 'ക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ്'. അതുപോലെ സാത്താനും 'പ്രകാശത്തിന്റെ ദൂതനായി' രൂപാന്തരപ്പെട്ടു.(2കൊരി.11:14) ക്രിസ്തു അപ്പോസ്തലന്മാരെ നിയമിച്ചതുപോലെ സാത്താനും അപ്പോസ്തലന്മാർ ഉണ്ട്.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.