നിരീശ്വരവാദിയായ ഒരു പ്രൊഫസർ ഒരിക്കൽ തന്റെ ക്ലാസ് മുറിയിൽ ഒരു യുവാവായ ക്രിസ്ത്യാനിയോട് ഇങ്ങനെ പറഞ്ഞു, "ഞാൻ ബൈബിൾ ആദ്യ പേജ് തുടങ്ങി അവസാനത്തെ പേജ് വരെ വായിച്ചു. പക്ഷേ അതിൽ മഹത്തായതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല!" പ്രൊഫസറുടെ വാക്കുകൾക്ക് മറുപടിയായി, ക്രിസ്ത്യാനിയായ ആ വിദ്യാർത്ഥി "മറ്റൊരാൾക്ക് എഴുതിയ ഒരു കത്തിൽ നിന്ന് താങ്കൾക്ക് എന്ത് കിട്ടാനാണ്?" എന്നു പറഞ്ഞു.
ഇന്ന് പല ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ദുഃഖകരമെന്നു പറയട്ടെ, ബൈബിൾ അവർക്കായിട്ടല്ല മറ്റാർക്കോ വേണ്ടി എഴുതിയ ഒരു കത്തായി മാറിയിരിക്കുന്നു. അവർ അത് പതിവായി വായിക്കാറുണ്ട് എന്നത് ശരിയാണ്, പക്ഷേ അവരുടെ ജീവിതം അതിനാൽ നിയന്ത്രിക്കപ്പെടുന്നില്ല. അവർ അത് ഒരു ചടങ്ങ് പോലെ വായിക്കുന്നു എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ അതിൽ സന്തോഷിക്കുന്നില്ല. മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ ദിവസേന ഒരു അദ്ധ്യായം വായിച്ചാൽ മതിയാകും എന്നതിനാൽ ചിലർ എങ്ങനെയെങ്കിലും ദിവസവും ബൈബിൽ വായിക്കാൻ പരിശ്രമിക്കും. എന്നാൽ വായിക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കാൻ അവർ അനുവദിക്കുന്നില്ല, അതിനാൽ അവരുടെ ആത്മാവിന് ഒരു പ്രയോജനവും കിട്ടുന്നില്ല.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.