ബൈബിൾ

  • ആദിപുസ്തകം അധ്യായം-40
0:00
0:00
Hide Books
  • പഴയ നിയമം
  • പുതിയ നിയമം
  • ആദിപുസ്തകം
  • പുറപ്പാട്
  • ലേവ്യപുസ്തകം
  • സംഖ്യാപുസ്തകം
  • ആവർത്തനം
  • യോശുവ
  • ന്യായാധിപന്മാർ
  • രൂത്ത്
  • 1 ശമൂവേൽ
  • 2 ശമൂവേൽ
  • 1 രാജാക്കന്മാർ
  • 2 രാജാക്കന്മാർ
  • 1 ദിനവൃത്താന്തം
  • 2 ദിനവൃത്താന്തം
  • എസ്രാ
  • നെഹെമ്യാവു
  • എസ്ഥേർ
  • ഇയ്യോബ്
  • സങ്കീർത്തനങ്ങൾ
  • സദൃശ്യവാക്യങ്ങൾ
  • സഭാപ്രസംഗി
  • ഉത്തമഗീതം
  • യെശയ്യാവ്
  • യിരെമ്യാവു
  • വിലാപങ്ങൾ
  • യെഹെസ്കേൽ
  • ദാനീയേൽ
  • ഹോശേയ
  • യോവേൽ
  • ആമോസ്
  • ഒബദ്യാവ്
  • യോനാ
  • മീഖാ
  • നാഹൂം
  • ഹബക്കൂക്ക്
  • സെഫന്യാവ്
  • ഹഗ്ഗായി
  • സെഖര്യാവ്
  • മലാഖി
1
അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
2
ഫറവോന്‍ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
3
അവരെ അകമ്പടിനായകന്റെ വീട്ടില്‍ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തില്‍ ആക്കി.
4
അകമ്പടിനായകന്‍ അവരെ യോസേഫിന്റെ പക്കല്‍ ഏല്പിച്ചു; അവന്‍ അവര്‍ക്കും ശുശ്രൂഷചെയ്തു; അവര്‍ കുറെക്കാലം തടവില്‍ കിടന്നു.
5
മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.
6
രാവിലെ യോസേഫ് അവരുടെ അടുക്കല്‍ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.
7
അവന്‍ യജമാനന്റെ വീട്ടില്‍ തന്നോടുകൂടെ തടവില്‍ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടുനിങ്ങള്‍ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
8
അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.
9
അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതുഎന്റെ സ്വപ്നത്തില്‍ ഇതാ, എന്റെ മുമ്പില്‍ ഒരു മുന്തിരി വള്ളി.
10
മുന്തിരിവള്ളിയില്‍ മൂന്നു കൊമ്പു; അതു തളിര്‍ത്തു പൂത്തു; കുലകളില്‍ മുന്തിരിങ്ങാ പഴുത്തു.
11
ഫറവോന്റെ പാനപാത്രം എന്റെ കയ്യില്‍ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തില്‍ പിഴിഞ്ഞുപാനപാത്രം ഫറവോന്റെ കയ്യില്‍ കൊടുത്തു.
12
യോസേഫ് അവനോടു പറഞ്ഞതുഅതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊമ്പു മൂന്നു ദിവസം.
13
മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്റെ കയ്യില്‍ പാനപാത്രം കൊടുക്കും.
14
എന്നാല്‍ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഔര്‍ത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടില്‍നിന്നു വിടുവിക്കേണമേ.
15
എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയില്‍ എന്നെ ഇടേണ്ടതിന്നു ഞാന്‍ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.
16
അര്‍ത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടുഞാനും സ്വപ്നത്തില്‍ എന്റെ തലയില്‍ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
17
മേലത്തെ കൊട്ടയില്‍ ഫറവോന്റെ വക അപ്പത്തരങ്ങള്‍ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികള്‍ എന്റെ തലയിലെ കൊട്ടയില്‍ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
18
അതിന്നു യോസേഫ്അതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊട്ട മൂന്നു ദിവസം.
19
മൂന്നു ദിവസത്തിന്നകം ഫറവോന്‍ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേല്‍ തൂക്കും; പക്ഷികള്‍ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
20
മൂന്നാം നാളില്‍ ഫറവോന്റെ തിരുനാളില്‍ അവന്‍ തന്റെ സകലദാസന്മാര്‍ക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഔര്‍ത്തു.
21
പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യില്‍ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.
22
അപ്പക്കാരുടെ പ്രമാണിയെയോ അവന്‍ തൂക്കിച്ചു; യോസേഫ് അര്‍ത്ഥം പറഞ്ഞതുപോലെ തന്നെ.
23
എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഔര്‍ക്കാതെ അവനെ മറന്നുകളഞ്ഞു.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.