అర్పించిరి
1 ശമൂവേൽ 6:4
ഞങ്ങള്‍ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവര്‍ പറഞ്ഞതുഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലകൂരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.
1 ശമൂവേൽ 6:12
ആ പശുക്കള്‍ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയിഅവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയില്‍ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിര്‍വരെ പിന്നാലെ ചെന്നു.
യോശുവ 13:3
ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
ന്യായാധിപന്മാർ 3:3
ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംമുതല്‍ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍ പര്‍വ്വതത്തില്‍ പാര്‍ത്തിരുന്ന ഹിവ്യരും തന്നേ.
ന്യായാധിപന്മാർ 16:5
ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഔരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
ന്യായാധിപന്മാർ 16:23-30
23
അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.
24
പുരുഷാരം അവനെ കണ്ടപ്പോള്‍നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.
25
അവര്‍ ആനന്ദത്തിലായപ്പോള്‍നമ്മുടെ മുമ്പില്‍ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്‍നിന്നു വരുത്തി; അവന്‍ അവരുടെ മുമ്പില്‍ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നതു.
26
ശിംശോന്‍ തന്നെ കൈകൂ പിടിച്ച ബാല്യക്കാരനോടുക്ഷേത്രം നിലക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
27
എന്നാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയില്‍ ഉണ്ടായിരുന്നു.
28
അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവായ യഹോവേ, എന്നെ ഔര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.
29
ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന്‍ പിടിച്ചു അവയോടു ചാരി
30
ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേല്‍ വീണു. അങ്ങനെ അവന്‍ മരണസമയത്തുകൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.
తిరిగి వెళ్లిరి
1 ശമൂവേൽ 5:10
അതുകൊണ്ടു അവര്‍ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനില്‍ എത്തിയപ്പോള്‍ എക്രോന്യര്‍നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.