അപ്പോള്‍ ദാവീദ് തന്റെ ആളുകളോടുഎല്ലാവരും വാള്‍ അരെക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരെക്കു കെട്ടി; ദാവീദും വാള്‍ അരെക്കു കെട്ടി; ഏകദേശം നാനൂറുപേര്‍ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേര്‍ സാമാനങ്ങളുടെ അടുക്കല്‍ പാര്‍ത്തു.
എന്നാറെ ദാവീദ് യഹോവയോടുഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
അപ്പോള്‍ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാന്‍ ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തില്‍നിന്നു കൊണ്ടു വന്നു.