అతనిని చేర్చుకొనెను
1 ശമൂവേൽ 16:21-23
21
ദാവീദ് ശൌലിന്റെ അടുക്കല്‍ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവന്‍ അവന്റെ ആയുധവാഹകനായ്തീര്‍ന്നു.
22
ആകയാല്‍ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ആളയച്ചുദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന്‍ എന്റെ അടുക്കല്‍ താമസിക്കട്ടെ എന്നു പറയിച്ചു.
23
ദൈവത്തിന്റെ പക്കല്‍നിന്നു ദുരാത്മാവു ശൌലിന്മേല്‍ വരുമ്പോള്‍ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
1 ശമൂവേൽ 17:15
ദാവിദ് ശൌലിന്റെ അടുക്കല്‍ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാന്‍ ബേത്ത്ളേഹെമില്‍ പോയിവരിക പതിവായിരുന്നു.