അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
രെഫീദീമില്‍വെച്ചു അമാലേക്‍ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
9
അപ്പോള്‍ മോശെ യോശുവയോടുനീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ നാളെ കുന്നിന്‍ മുകളില്‍ ദൈവത്തിന്റെ വടി കയ്യില്‍ പിടിച്ചും കൊണ്ടു നിലക്കും എന്നു പറഞ്ഞു.
മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ യിസ്രായേല്‍ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍ അമാലേക്‍ ജയിക്കും.
12
എന്നാല്‍ മോശെയുടെ കൈ ഭാരം തോന്നിയപ്പോള്‍ അവര്‍ ഒരു കല്ലു എടുത്തുവെച്ചു, അവന്‍ അതിന്മേല്‍ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ ഇപ്പുറത്തും ഒരുത്തന്‍ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യന്‍ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.
13
യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു.
14
യഹോവ മോശെയോടുനീ ഇതു ഔര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക; ഞാന്‍ അമാലേക്കിന്റെ ഔര്‍മ്മ ആകാശത്തിന്റെ കീഴില്‍നിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
15
പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
16
യഹോവയുടെ സീംഹാസനത്താണ യഹോവേക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവന്‍ പറഞ്ഞു.
അവന്‍ ദൈവത്തെ ഭയപ്പെടാതെ വഴിയില്‍ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളര്‍ന്നും ഇരിക്കുമ്പോള്‍ നിന്റെ പിമ്പില്‍ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം തന്നേ ഔര്‍ത്തുകൊള്‍ക.
19
ആകയാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാന്‍ തരുന്ന ദേശത്തു ചുറ്റുമള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോള്‍ നീ അമാലേക്കിന്റെ ഔര്‍മ്മയെ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.