నేలగూల్చి సంహరించిరి
ന്യായാധിപന്മാർ 20:21
ബെന്യാമീന്യരോ ഗിബെയയില്‍നിന്നു പുറപ്പെട്ടു യിസ്രായേല്യരില്‍ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
ആദിപുസ്തകം 18:25
ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാന്‍ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സര്‍വ്വ ഭൂമിക്കും ന്യായാധിപതിയായവന്‍ നീതി പ്രവൃത്തിക്കാതിരിക്കുമോ?
ഇയ്യോബ് 9:12
അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ ചോദിക്കും?
ഇയ്യോബ് 9:13
ദൈവം തന്റെ കോപത്തെ പിന്‍ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍ അവന്നു വഴങ്ങുന്നു.
സങ്കീർത്തനങ്ങൾ 97:2
മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
റോമർ 2:5
എന്നാല്‍ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
റോമർ 3:5
എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു — ഒരുനാളുമല്ല;
റോമർ 11:33
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.