ధైర్యము తెచ్చుకొని
ന്യായാധിപന്മാർ 20:15
അന്നു ഗിബെയാനിവാസികളില്‍ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില്‍ നിന്നു വന്ന ബെന്യാമീന്യര്‍ ഇരുപത്താറയിരം ആയുധപാണികള്‍ ഉണ്ടെന്നു എണ്ണം കണ്ടു.
ന്യായാധിപന്മാർ 20:17
ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നേ.
1 ശമൂവേൽ 30:6
ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില്‍ ഔരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു.
2 ശമൂവേൽ 11:25
അതിന്നു ദാവീദ് ദൂതനോടുഈ കാര്യത്തില്‍ വ്യസനം തോന്നരുതു; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.
സങ്കീർത്തനങ്ങൾ 64:5
ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.