ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല്‍ മക്കളില്‍ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു.
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില്‍ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍ ബെന്യമീന്യരില്‍ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.