അതിന്നു അവന്‍ നിങ്ങള്‍ക്കു സാമാധാനം; നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കില്‍ നിങ്ങള്‍ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കല്‍ പുറത്തു കൊണ്ടുവന്നു.
അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.
അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന്‍ അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.
അപ്പോള്‍ അവന്‍ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നിലക്കുന്നു? വീടും ഒട്ടകങ്ങള്‍ക്കു സ്ഥലവും ഞാന്‍ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
32
അങ്ങനെ ആ പുരുഷന്‍ വീട്ടില്‍ ചെന്നു. അവന്‍ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങള്‍ക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവര്‍ക്കും കാലുകളെ കഴുകുവാന്‍ വെള്ളവും കൊടുത്തു, അവന്റെ മുമ്പില്‍ ഭക്ഷണം വെച്ചു.
33
ഞാന്‍ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവന്‍ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.