అంతట మీకాలేవీయుడు నాకు యాజకుడైనందున యెహోవా నాకు మేలుచేయునని యిప్పుడు నాకు తెలి యును అనెను
സദൃശ്യവാക്യങ്ങൾ 14:12
ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.
യെശയ്യാവ് 44:20
അവന്‍ വെണ്ണീര്‍ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന്‍ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യില്‍ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
യെശയ്യാവ് 66:3
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍ ‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന്‍ ‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍‍പ്പിക്കയും ചെയ്യുന്നവന്‍ ‍, ധൂപം കാണിക്കയും മിത്ഥ്യാമൂര്‍‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍ ‍, ഇവര്‍‍ സ്വന്‍ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു
യെശയ്യാവ് 66:4
അവര്‍‍ ഭയപ്പെടുന്നതു അവര്‍‍ക്കും വരുത്തും; ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും അവര്‍‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ
മത്തായി 15:9
മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു" “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”
മത്തായി 15:13
അതിന്നു അവന്‍ “സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും.
യോഹന്നാൻ 16:2
അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:9
നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.
റോമർ 10:2
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
റോമർ 10:3
അവര്‍ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.