ഞാന്‍ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വേക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാന്‍ താമസിക്കാം എന്നു അവന്‍ അരുളിച്ചെയ്തു
അങ്ങനെ ഗിദെയോന്‍ ചെന്നു ഒരു കോലാട്ടിന്‍ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയില്‍വെച്ചു ചാറു ഒരു കിണ്ണത്തില്‍ പകര്‍ന്നു കരുവേലകത്തിന്‍ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പില്‍ വെച്ചു.
അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍ കീഴില്‍ ഇരിപ്പിന്‍ .
5
ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള്‍ അടിയന്റെ അടുക്കല്‍ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര്‍ പറഞ്ഞു.