మీరు తిరిగి తీసికొని
സംഖ്യാപുസ്തകം 32:20-29
20
യഹോവ തന്റെ മുമ്പില്‍നിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്നക്കരെ കടന്നുപോകുമെങ്കില്‍
21
ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷം നിങ്ങള്‍ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
22
എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്കയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും.
23
നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍ .
24
ഗാദ്യരും രൂബേന്യരും മോശെയോടു യജമാനന്‍ കല്പിക്കുന്നതുപോലെ അടിയങ്ങള്‍ ചെയ്തുകൊള്ളാം.
25
ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളില്‍ ഇരിക്കട്ടെ.
26
അടിയങ്ങളോ യജമാനന്‍ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഷോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.
27
ആകയാല്‍ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനാുയ യോശുവയോടും യിസ്രായേല്‍ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാല്‍
28
ഗാദ്യരും രൂബേന്യരും ഔരോരുത്തന്‍ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താല്‍ നിങ്ങള്‍ അവര്‍ക്കും ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.
29
എന്നാല്‍ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ കനാന്‍ ദേശത്തുതന്നേ ആയിരിക്കേണം.