యేడుగురు దూతలు
വെളിപ്പാട് 15:1
ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.
ధరించుకొని
വെളിപ്പാട് 1:13
തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
പുറപ്പാട് 28:5-8
5
അതിന്നു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ എടുക്കേണം.
6
പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.
7
അതിന്റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം.
8
അതു കെട്ടിമുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതില്‍നിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ആയിരിക്കേണം.
യെഹെസ്കേൽ 44:17
എന്നാല്‍ അകത്തെ പ്രാകാരത്തിന്റെ വാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതില്‍ക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോള്‍ ആട്ടിന്‍ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.
യെഹെസ്കേൽ 44:18
അവരുടെ തലയില്‍ ശണംകൊണ്ടുള്ള തലപ്പാവും അരയില്‍ ശണംകൊണ്ടുള്ള കാലക്കുപ്പായവും ഉണ്ടായിരിക്കേണം; വിയര്‍പ്പുണ്ടാകുന്ന യാതൊന്നും അവര്‍ ധരിക്കരുതു.
ലൂക്കോസ് 24:4
അതിനെക്കുറിച്ചു അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര്‍ അരികെ നിലക്കുന്നതു കണ്ടു.