మరియొక
വെളിപ്പാട് 8:13
അനന്തരം ഒരു കഴുകുഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.
യെശയ്യാവ് 6:2
സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഔരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു.
യെശയ്യാവ് 6:6
അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്റെ അടുക്കല്‍ പറന്നുവന്നു,
യെശയ്യാവ് 6:7
അതു എന്റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
യെഹെസ്കേൽ 1:14
ജീവികള്‍ മിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.
ദാനീയേൽ 9:21
ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
in
ആദിപുസ്തകം 1:6
ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
నిత్యసువార్త
2 ശമൂവേൽ 23:5
ദൈവസന്നിധിയില്‍ എന്റെ ഗൃഹം അതു പോലെയല്ലയോ? അവന്‍ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോഅതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
സങ്കീർത്തനങ്ങൾ 119:142
ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 139:24
ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
സങ്കീർത്തനങ്ങൾ 145:13
അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
യെശയ്യാവ് 40:8
പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിലക്കും.
യെശയ്യാവ് 45:17
യിസ്രായേലോ യഹോവയാല്‍ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
യെശയ്യാവ് 51:6
നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയര്‍ത്തുവിന്‍ ‍; താഴെ ഭൂമിയെ നോക്കുവിന്‍ ‍; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാല്‍ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല
യെശയ്യാവ് 51:8
പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കന്‍ പിളിയെപ്പോലെ തിന്നുകളയും; എന്നാല്‍ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും
എഫെസ്യർ 3:9-11
9
പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.
10
അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
11
അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.
2 തെസ്സലൊനീക്യർ 2:16
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
തീത്തൊസ് 1:1-3
1
നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താല്‍ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ
2
ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി
3
തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്
എബ്രായർ 13:20
നിത്യനിയമത്തിന്റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം
ప్రకటించునట్లు
മത്തായി 10:27
ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിന്‍ ; ചെവിയില്‍ പറഞ്ഞുകേള്‍ക്കുന്നതു പുരമുകളില്‍നിന്നു ഘോഷിപ്പിന്‍ .
മർക്കോസ് 16:15
പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
റോമർ 16:25
അറിയിച്ചിരിക്കുന്നതുമായ മര്‍മ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന
കൊലൊസ്സ്യർ 1:23
നിങ്ങള്‍ക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
ప్రతి
വെളിപ്പാട് 10:11
അവന്‍ എന്നോടുനീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.
വെളിപ്പാട് 13:7
വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
ദാനീയേൽ 4:1
നെബൂഖദ് നേസര്‍രാജാവു സര്‍വ്വഭൂമിയിലും പാര്‍ക്കുംന്ന സകലവംശങ്ങള്‍ക്കും ജാതികള്‍ക്കും ഭാഷക്കാര്‍ക്കും എഴുതുന്നതുനിങ്ങള്‍ക്കു ശുഭം വര്‍ദ്ധിച്ചുവരട്ടെ.
ദാനീയേൽ 6:25
അന്നു ദാര്‍യ്യാവേശ്രാജാവു സര്‍വ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതിയതെന്തെന്നാല്‍നിങ്ങള്‍ക്കു ശുഭം വര്‍ദ്ധിച്ചുവരട്ടെ.
ദാനീയേൽ 6:26
എന്റെ രാജാധിപത്യത്തില്‍ ഉള്‍പ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാന്‍ ഒരു തീര്‍പ്പു കല്പിക്കുന്നു; അവന്‍ ജീവനുള്ള ദൈവവും എന്നേക്കും നിലനിലക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
എഫെസ്യർ 3:9
പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതല്‍ മറഞ്ഞുകിടന്ന മര്‍മ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.