ఆయన పాదములు
വെളിപ്പാട് 2:18
തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുകഅഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു
യെഹെസ്കേൽ 1:7
അവയുടെ കാല്‍ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
യെഹെസ്കേൽ 40:3
അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യില്‍ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതില്‍ക്കല്‍നിന്നു.
ദാനീയേൽ 10:6
അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല്‍ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്‍ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
ఆయన కంఠస్వరము
വെളിപ്പാട് 14:2
പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു.
വെളിപ്പാട് 19:6
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 93:4
സമുദ്രത്തിലെ വന്‍ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തില്‍ യഹോവ മഹിമയുള്ളവന്‍ .
യെശയ്യാവ് 17:13
വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്കു ഔടിപ്പോകും; കാറ്റിന്മുമ്പില്‍ പര്‍വ്വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍ മുമ്പില്‍ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
യെഹെസ്കേൽ 43:2
അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.