ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.
അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല്‍ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്‍ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.