వానిని వానికి
യോശുവ 7:25
നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
യോശുവ 7:26
അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
ആവർത്തനം 13:15
നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയില്‍ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്‍
ആവർത്തനം 13:16
നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാല്‍ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാല്‍ ശപഥാര്‍പ്പിതമായി സംഹരിക്കേണം.
1 ശമൂവേൽ 14:38
അപ്പോള്‍ ശൌല്‍ജനത്തിന്റെ പ്രധാനികള്‍ ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തില്‍ എന്നു അന്വേഷിച്ചറിവിന്‍ ;
1 ശമൂവേൽ 14:39
യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകന്‍ യോനാഥാനില്‍ തന്നേ ആയിരുന്നാലും അവന്‍ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാല്‍ അവനോടു ഉത്തരം പറവാന്‍ സര്‍വ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
చేసినవాడు
ആദിപുസ്തകം 34:7
യാക്കോബിന്റെ പുത്രന്മാര്‍ വസ്തുത കേട്ടു വയലില്‍ നിന്നു വന്നു. അവന്‍ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചതുകൊണ്ടു ആ പുരുഷന്മാര്‍ക്കും വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
ന്യായാധിപന്മാർ 20:6
അവര്‍ യിസ്രായേലില്‍ ദുഷ്കര്‍മ്മവും വഷളത്വവും പ്രവര്‍ത്തിച്ചതുകൊണ്ടു ഞാന്‍ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
1 ശമൂവേൽ 26:21
അതിന്നു ശൌല്‍ഞാന്‍ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന്‍ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന്‍ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ ഭോഷത്വം പ്രവര്‍ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 13:13
എന്റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലില്‍ വഷളന്മാരുടെ കൂട്ടത്തില്‍ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.