and
പുറപ്പാട് 19:4
ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല്‍ വഹിച്ചു എന്റെ അടുക്കല്‍ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ.
പുറപ്പാട് 20:22
അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുനീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണംഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ കണ്ടിരിക്കുന്നുവല്ലോ.
ആവർത്തനം 4:3
ബാല്‍-പെയോരിന്റെ സംഗതിയില്‍ യഹോവ ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുബാല്‍-പെയോരിനെ പിന്തുടര്‍ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
ആവർത്തനം 4:9
കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്‍നിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
ആവർത്തനം 11:7
യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.
ആവർത്തനം 29:2
നിങ്ങള്‍ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.
യോശുവ 23:3
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതു.
യോശുവ 24:7
അവര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്കും മിസ്രയീമ്യര്‍ക്കും മദ്ധ്യേ അന്ധകാരം വെച്ചു കടല്‍ അവരുടെമേല്‍ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ മിസ്രയീമ്യരോടു ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടു; നിങ്ങള്‍ ഏറിയ കാലം മരുഭൂമിയില്‍ കഴിച്ചു.
ലൂക്കോസ് 7:22
കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ .
నలువది
സംഖ്യാപുസ്തകം 14:33
നിങ്ങളുടെ ശവം മരുഭൂമിയില്‍ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍ മരുഭൂമിയില്‍ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
ആവർത്തനം 8:2
നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഔര്‍ക്കേണം.
ആവർത്തനം 8:4
ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീര്‍ണ്ണിച്ചുപോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.
യോശുവ 5:6
മിസ്രയീമില്‍നിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവര്‍ മരിച്ചൊടുങ്ങുംവരെ യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മരുഭൂമിയില്‍ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
ആമോസ് 2:10
ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്‍യ്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയല്‍കൂടി നടത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:36
അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:8
എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.