നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവന്‍ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്‍യ്യപ്പെടുന്നവന്‍ എന്നുമുള്ള പൌലൊസായ ഞാന്‍ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഔര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു.
അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്നു ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്‍യ്യപ്പെടുന്ന കാര്‍യ്യത്തില്‍--ഞാന്‍ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്‍യ്യപ്പെടുന്നു.
നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഫിലിപ്പിയില്‍വെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന്‍ ഞങ്ങളുടെ ദൈവത്തില്‍ ധൈര്യപ്പെട്ടിരുന്നു.
ക്രിസ്തുവിന്റെ അപ്പൊസ്തലന്മാര്‍ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാന്‍ കഴിവുണ്ടായിട്ടും ഞങ്ങള്‍ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;