సిద్ధము చేయుము.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 28:23
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാര്‍പ്പിടത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
నిరీక్షించుచున్నాను
റോമർ 15:24
ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
ഫിലിപ്പിയർ 1:25
ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാന്‍ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.
ഫിലിപ്പിയർ 1:26
അങ്ങനെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങി വരുന്നതിനാല്‍ എന്നെക്കുറിച്ചു നിങ്ങള്‍ക്കുള്ള പ്രശംസ ക്രിസ്തുയേശുവില്‍ വര്‍ദ്ധിപ്പാന്‍ ഇടയാകും.
ഫിലിപ്പിയർ 2:24
ഞാനും വേഗം വരും എന്നു കര്‍ത്താവില്‍ അശ്രയിച്ചിരിക്കുന്നു.
എബ്രായർ 13:23
സഹോദരനായ തിമോഥെയോസ് തടവില്‍നിന്നു ഇറങ്ങി എന്നു അറിവിന്‍ . അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും.
2 യോഹന്നാൻ 1:12
നിങ്ങള്‍ക്കു എഴുതുവാന്‍ പലതും ഉണ്ടുഎങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു.
3 യോഹന്നാൻ 1:14
വേഗത്തില്‍ നിന്നെ കാണ്മാന്‍ ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം
మూలముగా
റോമർ 15:30-32
30
എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കും
31
പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാന്‍ ദൈവവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങള്‍ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടേണം
32
എന്നു നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഔര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
2 കൊരിന്ത്യർ 1:11
അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.
ഫിലിപ്പിയർ 1:19
നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാന്‍ അറിയുന്നു.
യാക്കോബ് 5:16