ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു;
ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്‍യ്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
12
ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിന്നു തന്നേ.
ഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാല്‍ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താല്‍ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകന്‍ ആകും.