ഇതു ചെയ്യേണ്ടതു ഉറക്കത്തില്‍നിന്നു ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്കു അധികം അടുത്തിരിക്കുന്നു.
12
രാത്രി കഴിവാറായി പകല്‍ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്‍ക.
നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.
ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകന്‍ മനസ്സിന്റെ ഉഷ്ണത്തോടെ പിന്‍ തുടര്‍ന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍ അവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂര്‍വ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.
എന്നാല്‍ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല്‍ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവന്‍ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേല്‍ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുര്‍ന്നുപിടിക്കയും ചെയ്യും.