ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
సహోదరులారా, మాకొరకు ప్రార్థనచేయుడి.
റോമർ 15:30
എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കും
2 കൊരിന്ത്യർ 1:11
അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര് മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.
എഫെസ്യർ 6:18-20
18
സകലപ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍ .
19
ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മര്‍മ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാന്‍ എന്റെ വായി തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
20
ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ .
ഫിലിപ്പിയർ 1:19
നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാന്‍ അറിയുന്നു.
കൊലൊസ്സ്യർ 4:3
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും
2 തെസ്സലൊനീക്യർ 3:1-3
1
ഒടുവില്‍ സഹോദരന്മാരേ, കര്‍ത്താവിന്റെ വചനം നിങ്ങളുടെ അടുക്കല്‍ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
2
വല്ലാത്തവരും ദുഷ്ടരുമായ മനുഷ്യരുടെ കയ്യില്‍ നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; വിശ്വാസം എല്ലാവര്ക്കും ഇല്ലല്ലോ.
3
കര്‍ത്താവോ വിശ്വസ്തന് ; അവന് നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
ഫിലേമോൻ 1:22
ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക.
എബ്രായർ 13:18
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . സകലത്തിലും നല്ലവരായി നടപ്പാന്‍ ഇച്ഛിക്കകൊണ്ടു ഞങ്ങള്‍ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള്‍ ഉറച്ചിരിക്കുന്നു.
എബ്രായർ 13:19
എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വണ്ടും കിട്ടേണ്ടതിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.