അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
യിസ്ഹാക്‍ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില്‍ കൊണ്ടു പോയി. അവന്‍ റിബെക്കയെ പരിഗ്രഹിച്ചു അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു; അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.
കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.
സൂര്യന്നു കീഴെ അവന്‍ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്‍ക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴില്‍ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.
എന്നാല്‍ നിങ്ങള്‍ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള്‍ നിന്റെ കൂട്ടാളിയും നിന്റെ ധര്‍മ്മപത്നിയുമല്ലോ.
15
ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ആ ഒരുത്തന്‍ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന്‍ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.
16
ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നുഅതു ചെയ്യുന്നവന്‍ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.
അങ്ങനെ തന്നേ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്‍ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര്‍ ജീവന്റെ കൃപെക്കു കൂട്ടവകാശികള്‍ എന്നും ഔര്‍ത്തു അവര്‍ക്കും ബഹുമാനം കൊടുപ്പിന്‍ .