19
അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
20
അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,
21
റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
22
പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.
23
അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന്‍ കല്പിച്ചു.
24
അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.
25
അര്‍ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചുതടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
26
പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -
27
കരാഗൃഹ പ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്റെ വാതിലുകള്‍ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര്‍ ഔടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.
28
അപ്പോള്‍ പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
29
അവന്‍ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പില്‍ വീണു.
30
അവരെ പുറത്തു കൊണ്ടുവന്നുയജമാനന്മാരേ, രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.
31
കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര്‍ പറഞ്ഞു.
32
പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
33
അവന്‍ രാത്രിയില്‍, ആ നാഴികയില്‍ തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
34
പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ടു അവര്‍ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.
35
നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.
36
കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.
37
പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
38
കോല്‍ക്കാര്‍ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമ പൌരന്മാര്‍ എന്നു കേട്ടു അവര്‍ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
39
അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
40
അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.