నీ సహోదరులలో హెబ్రీయుడే గాని హెబ్రీయు రాలే గాని నీకు అమ్మబడి ఆరు సంవత్సరములు నీకు దాస్యము చేసినయెడల ఏడవ సంవత్సరమున వాని విడి పించి నీయొద్దనుండి పంపివేయవలెను.
ആവർത്തനം 15:1
ഏഴേഴു ആണ്ടു കൂടുമ്പോള്‍ നീ ഒരു വിമോചനം ആചരിക്കേണം.
പുറപ്പാട് 21:2-6
2
ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല്‍ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില്‍ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
3
ഏകനായി വന്നു എങ്കില്‍ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കില്‍ ഭാര്യയും അവനോടുകൂടെ പോകട്ടെ.
4
അവന്റെ യജമാനന്‍ അവന്നു ഭാര്യയെ കൊടുക്കയും അവള്‍ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന്‍ ഏകനായി പോകേണം.
5
എന്നാല്‍ ദാസന്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകയില്ല എന്നു തീര്‍ത്തു പറഞ്ഞാല്‍
6
യജമാനന്‍ അവനെ ദൈവസന്നിധിയില്‍ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കല്‍ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവന്നു ദാസനായിരിക്കേണം.
ലേവ്യപുസ്തകം 25:39-41
39
അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതു.
40
അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
41
നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍നിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.
യിരെമ്യാവു 34:14
രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല്‍ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.
യോഹന്നാൻ 8:35
ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
യോഹന്നാൻ 8:36
പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.