యెహోవా మనయందు పగపట్టినందున
ആവർത്തനം 9:28
ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.
പുറപ്പാട് 16:3
യിസ്രായേല്‍മക്കള്‍ അവരോടുഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാല്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളായിരുന്നു. നിങ്ങള്‍ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന്‍ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
പുറപ്പാട് 16:8
മോശെ പിന്നെയുംയഹോവ നിങ്ങള്‍ക്കു തിന്നുവാന്‍ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോള്‍ നിങ്ങള്‍ അറിയും; യഹോവയുടെ നേരെ നിങ്ങള്‍ പിറുപിറുക്കുന്നതു അവന്‍ കേള്‍ക്കുന്നു; ഞങ്ങള്‍ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 14:3
വാളാല്‍ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലതു? എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 21:5
ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മരിക്കേണ്ടതിന്നു നിങ്ങള്‍ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
മത്തായി 25:24
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു
ലൂക്കോസ് 19:21
നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.