തിരിഞ്ഞു യാത്രചെയ്തു അമോര്‍യ്യരുടെ പര്‍വ്വതത്തിലേക്കും അതിന്റെ അയല്‍പ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടല്‍ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിന്‍ .
ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍ .