നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചതു.
16
നാം ദൈവത്തിന്റെ മക്കള്‍ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
17
നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
അവന്‍ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആള്‍ക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.
25
എന്നാല്‍ മടക്കിക്കൊടുപ്പാന്‍ അവന്നു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയ യോബേല്‍ സംവത്സരംവരെ വാങ്ങിയവന്റെ കയ്യില്‍ ഇരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
26
ഒരുത്തന്‍ മതിലുള്ള പട്ടണത്തില്‍ ഒരു വീടു വിറ്റാല്‍ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ടു.
27
ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കില്‍ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒ ഴുഞ്ഞുകൊടുക്കേണ്ടാ.
എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്കും എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.
30
ലേവ്യരില്‍ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കില്‍ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേല്‍ മക്കളുടെ ഇടയില്‍ അവര്‍ക്കുംള്ള അവകാശമല്ലോ.
31
എന്നാല്‍ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുതു; അതു അവര്‍ക്കും ശാശ്വതാവകാശം ആകുന്നു.
32
നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു നിന്റെ അടുക്കല്‍ വെച്ചു ക്ഷയിച്ചുപോയാല്‍ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.
33
അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.
34
നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .
നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.