I myself
2 കൊരിന്ത്യർ 12:14
ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു ഭാരമായിത്തീരുകയുമില്ല; നിങ്ങള്‍ക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാന്‍ അന്വേഷിക്കുന്നു; മക്കള്‍ അമ്മയപ്പന്മാര്‍ക്കല്ല അമ്മയപ്പന്മാര്‍ മക്കള്‍ക്കായിട്ടല്ലോ ചരതിക്കേണ്ടതു.
2 കൊരിന്ത്യർ 11:8
നിങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്‍വാന്‍ ഞാന്‍ മറ്റു സഭകളെ കവര്‍ന്നു അവരോടു ചെലവിന്നു വാങ്ങി.
2 കൊരിന്ത്യർ 11:9
നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ മുട്ടുണ്ടായാറെ ഞാന്‍ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്‍നിന്നു വന്ന സഹോദരന്മാര്‍ അത്രേ എന്റെ മുട്ടു തീര്‍ത്തതു. ഞാന്‍ ഒരുവിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
1 കൊരിന്ത്യർ 9:6
അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
1 കൊരിന്ത്യർ 9:12
മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
1 കൊരിന്ത്യർ 9:15-18
15
എങ്കിലും ഇതു ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന്‍ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നേ എനിക്കു നല്ലതു.
16
ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബ്ബന്ധം എന്റെ മേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്കു അയ്യോ കഷ്ടം!
17
ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.
18
എന്നാല്‍ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോള്‍ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന്‍ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.
క్షమించుడి
2 കൊരിന്ത്യർ 11:7
അല്ലെങ്കില്‍ ഞാന്‍ ദൈവത്തിന്റെ സുവിശേഷം നിങ്ങള്‍ക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങള്‍ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാല്‍ പാപം ചെയ്തുവോ?