എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല.
അതിന്നു യേശു“നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടുനീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
ആരെങ്കിലും തന്റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടുനീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
അതിന്നു കര്‍ത്താവു പറഞ്ഞതുനിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടുവേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.
“ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു.
സൌഖ്യമാക്കുവാന്‍ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ.
31
ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.