విసర్జించుట
റോമർ 11:1
എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയില്‍ ബെന്യാമീന്‍ ഗോത്രത്തില്‍ ജനിച്ചവന്‍ തന്നേ.
റോമർ 11:2
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
റോമർ 11:11
എന്നാല്‍ അവര്‍ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും അല്ല; അവര്‍ക്കും എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളു.
റോമർ 11:12
എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?
సమాధానపరచుట
റോമർ 5:10
ശത്രുക്കളായിരിക്കുമ്പോള്‍ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോടു നിരപ്പു വന്നു എങ്കില്‍ നിരന്നശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും.
ദാനീയേൽ 9:24
അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
2 കൊരിന്ത്യർ 5:18-20
18
അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന്‍ ; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.
19
ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.
20
ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
എഫെസ്യർ 1:10
അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്റെ നിര്‍ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു
കൊലൊസ്സ്യർ 1:20
അവന്റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവന്‍ ഇപ്പോള്‍ തന്റെ ജഡശരീരത്തില്‍ തന്റെ മരണത്താല്‍ നിരപ്പിച്ചു.
കൊലൊസ്സ്യർ 1:21
ആകാശത്തിന്‍ കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ ഘോഷിച്ചും പൌലോസ് എന്ന ഞാന്‍ ശുശ്രൂഷകനായിത്തീര്‍ന്നും നിങ്ങള്‍ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയില്‍നിന്നു നിങ്ങള്‍ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില്‍ നിലനിന്നുകൊണ്ടാല്‍ അങ്ങനെ അവന്റെ മുമ്പില്‍ നിലക്കും.
but
യെഹെസ്കേൽ 37:1-14
1
യഹോവയുടെ കൈ എന്റെമേല്‍ വന്നു യഹോവയുടെ ആത്മാവില്‍ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവില്‍ നിറുത്തി; അതു അസ്ഥികള്‍കൊണ്ടു നിറഞ്ഞിരുന്നു.
2
അവന്‍ എന്നെ അവയുടെ ഇടയില്‍ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിന്‍ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
3
അവന്‍ എന്നോടുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാന്‍ യഹോവയായ കര്‍ത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
4
അവന്‍ എന്നോടു കല്പിച്ചതുനീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതുഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !
5
യഹോവയായ കര്‍ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിക്കേണ്ടതിന്നു ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും.
6
ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിന്നു നിങ്ങളില്‍ ശ്വാസം വരുത്തും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
7
എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു; ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നു.
8
പിന്നെ ഞാന്‍ നോക്കിഅവയുടെ മേല്‍ ഞരമ്പും മാംസവും വന്നതും അവയുടെമേല്‍ ത്വകൂ പൊതിഞ്ഞതും കണ്ടു; എന്നാല്‍ ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു.
9
അപ്പോള്‍ അവന്‍ എന്നോടു കല്പിച്ചതുകാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശ്വാസമേ, നീ നാലു കാറ്റുകളില്‍നിന്നും വന്നു ഈ നിഹതന്മാര്‍ ജീവിക്കേണ്ടതിന്നു അവരുടെ മേല്‍ ഊതുക.
10
അവന്‍ എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ശ്വാസം അവരില്‍ വന്നു; അവര്‍ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിര്‍ന്നുനിന്നു.
11
പിന്നെ അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള്‍ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍ പറയുന്നു.
12
അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റി യിസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.
13
അങ്ങനെ എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
14
നിങ്ങള്‍ ജീവക്കേണ്ടതിന്നു ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
വെളിപ്പാട് 11:11
മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍നിന്നു ജീവശ്വാസം അവരില്‍ വന്നു അവര്‍ കാല്‍ ഉൂന്നിനിന്നു — അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു —
വെളിപ്പാട് 20:4-6
4
ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
5
മരിച്ചവരില്‍ ശേഷമുള്ളവര്‍ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
6
ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേല്‍ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവര്‍ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.