അവിടെ പാര്‍ക്കുംന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്റെ അടുക്കല്‍ വന്നുനിന്നു;
“അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.”
അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു
18
പത്രൊസ് എന്നു മറു പേരുള്ള ശിമോന്‍ ഇവിടെ പാര്‍ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
19
പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവു അവനോടുമൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു;
20
നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.
പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.
നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ ഇതാ, ഞാന്‍ എന്നു പറഞ്ഞു.
യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന്‍ എഴുന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
9
ഏലി ശമൂവേലിനോടുപോയി കിടന്നുകൊള്‍ക; ഇനിയും നിന്നെ വിളിച്ചാല്‍യഹോവേ, അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേല്‍ തന്റെ സ്ഥലത്തു ചെന്നുകിടന്നു.
10
അപ്പോള്‍ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്‍അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു.
അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്റെ ശബ്ദം കേട്ടിട്ടുഅടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു.