താഴ്വരയിലും സമഭൂമിയിലെ പാറയിലും പാര്‍ക്കയും ആര്‍ ഞങ്ങളുടെ നേരെ വരും? ആര്‍ ഞങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്കു ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങള്‍ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.
കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു.
ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.
നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
അവര്‍ എന്റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.
11
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒഴിഞ്ഞുപോകുവാന്‍ കഴിയാത്ത ഒരനര്‍ത്ഥം ഞാന്‍ അവര്‍ക്കും വരുത്തും; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.
12
അപ്പോള്‍ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങള്‍ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവര്‍ അവരെ അനര്‍ത്ഥകാലത്തു രക്ഷിക്കയില്ല.