forty
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:2
അമ്മയുടെ ഗര്‍ഭം മുതല്‍ മുടന്തനായ ഒരാളെ ചിലര്‍ ചുമന്നു കൊണ്ടു വന്നു; അവനെ ദൈവാലയത്തില്‍ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ദിനംപ്രതി ഇരുത്തുമാറുണ്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 9:33
അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
മത്തായി 9:20
അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ
ലൂക്കോസ് 13:11
യേശു അവളെ കണ്ടു അടുക്കെ വിളിച്ചുസ്ത്രിയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേല്‍ കൈവെച്ചു.
യോഹന്നാൻ 5:5
എന്നാല്‍ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.
യോഹന്നാൻ 9:1
അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.