the priests
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:6
മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവര്‍ ഒക്കെയും ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:7
ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:12
ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി
മത്തായി 26:3
അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില്‍ വന്നു കൂടി.
മത്തായി 26:4
യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
മത്തായി 27:1
പുലര്‍ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന്‍ കൂടിവിചാരിച്ചു,
മത്തായി 27:2
അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
മത്തായി 27:20
എന്നാല്‍ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
മത്തായി 27:41
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു
യോഹന്നാൻ 15:20
ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കു ഔര്‍പ്പിന്‍ . അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.
യോഹന്നാൻ 18:3
അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
the captain
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:24
ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:26
പടനായകന്‍ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാല്‍ ബലാല്‍ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
2 ദിനവൃത്താന്തം 23:4-9
4
നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.
5
മൂന്നില്‍ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നില്‍ ഒരു ഭാഗം അടിസ്ഥാനവാതില്‍ക്കലും നില്‍ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തില്‍ പ്രാകാരങ്ങളില്‍ ഉണ്ടായിരിക്കേണം.
6
എങ്കിലും പുരോഹിതന്മാരും ലേവ്യരില്‍വെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തില്‍ കടക്കരുതു; അവര്‍ വിശുദ്ധരാകകൊണ്ടു അവര്‍ക്കും കടക്കാം; എന്നാല്‍ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
7
ലേവ്യരോ ഔരോരുത്തന്‍ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8
ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതന്‍ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഔരോരുത്തന്‍ താന്താന്റെ ആളുകളെ ശബ്ബത്തില്‍ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തില്‍ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതന്‍ ക്കുറുകളെ വിട്ടയച്ചിരുന്നില്ല.
9
യെഹോയാദാപുരോഹിതന്‍ ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.
ലൂക്കോസ് 22:4
അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
the Sadducees
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:6-9
6
എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
7
അവന്‍ ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സദൂക്യരും തമ്മില്‍ ഇടഞ്ഞു സംഘം ഛിദ്രിച്ചു.
8
പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യര്‍ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.
9
അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റു വാദിച്ചുഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.
മത്തായി 16:12
അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്‍വാന്‍ ” അവന്‍ പറഞ്ഞു എന്നു അവര്‍ ഗ്രഹിച്ചു.
മത്തായി 22:16
തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
മത്തായി 22:23
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു
മത്തായി 22:24
ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.