സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതുഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിക കെണ്ടു എന്റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
കുറെനാള്‍ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.
വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന്‍ ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേള്‍ക്കേണമെന്നു അപേക്ഷിക്കുന്നു.
അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാന്‍ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.