ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍ നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.
അവന്‍ ഞങ്ങളുടെ അടുക്കല്‍ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടിഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാര്‍ യെരൂശലേമില്‍ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യില്‍ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
11
ഇതു കേട്ടാറെ യെരൂശലേമില്‍ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
12
അതിന്നു പൌലൊസ്നിങ്ങള്‍ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകര്‍ക്കുംന്നതു എന്തു? കര്‍ത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാന്‍ മാത്രമല്ല യെരൂശലേമില്‍ മരിപ്പാനും ഞാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.