പിറ്റെന്നു യെഹൂദന്മാര്‍ പൌലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷമം അറിവാന്‍ ഇച്ഛിച്ചിട്ടു അവന്‍ മഹാപുരോഹിതന്മാരും ന്യായാധിപ സംഘം ഒക്കെയും കൂടി വരുവാന്‍ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണടുചെന്നു അവരുടെ മുമ്പില്‍ നിറുത്തി.
അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാന്‍ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
അവര്‍ ഇങ്ങനെ അവന്റെ നേരെ ആര്‍ക്കുംവാന്‍ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന്‍ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.