ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറ്റി പൌലൊസിനെ അസ്സൊസില്‍ വെച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ചു അവിടേക്കു ഔടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചുഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
അവര്‍ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്‍ക്കും കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.
28
ഞാന്‍ അതു നിവര്‍ത്തിച്ചു ഈ ഫലം അവര്‍ക്കും ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.