അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍ . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.
അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.
ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.
അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതുഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്‍നിന്നും
നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.