വയലില്‍ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയില്‍ വയലില്‍ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുനാളും ആചരിക്കേണം.
ശബ്ബത്തിന്റെ പിറ്റെന്നാള്‍ മുതല്‍ നിങ്ങള്‍ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതല്‍ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
16
ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാള്‍വരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അര്‍പ്പിക്കേണം.
17
നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവേക്കു ആദ്യവിളവു.
18
അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി യഹോവേക്കു ഹോമയാഗമായിരിക്കേണം.
19
ഒരു കോലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടിയെ സാമാധാനയാഗമായും അര്‍പ്പിക്കേണം.
20
പുരോഹിതന്‍ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിന്‍ കുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവേക്കു വിശുദ്ധമായിരിക്കേണം.
21
അന്നു തന്നേ നിങ്ങള്‍ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
17
ആമാസം പതിനഞ്ചാം തിയ്യതി പെരുനാള്‍ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
18
ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
19
എന്നാല്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
20
അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
21
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഔരോ ഇടങ്ങഴിയും അര്‍പ്പിക്കേണം.
22
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണം.
23
നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അര്‍പ്പിക്കേണം.
24
ഇങ്ങനെ ഏഴു നാളും യഹോവേക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അര്‍പ്പിക്കേണം.
25
ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
26
വാരോത്സവമായ ആദ്യഫലദിവസത്തില്‍ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
27
എന്നാല്‍ നിങ്ങള്‍ യഹോവേക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
28
അവയുടെ ഭോജനയാഗമായി എണ്ണചേര്‍ത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
29
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും
30
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.
31
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയില്‍ അരിവാള്‍ ഇടുവാന്‍ ആരംഭിക്കുന്നതു മുതല്‍ ഏഴു ആഴ്ചവട്ടം എണ്ണേണം.
10
എന്നിട്ടു നിന്റെ ദൈവമായ യഹോവേക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങള്‍ അവന്നു അര്‍പ്പിക്കേണം.
11
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കേണം.
12
നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നു ഔര്‍ത്തു ഈ ചട്ടങ്ങള്‍ പ്രമാണിച്ചു നടക്കേണം.
അപ്പൊസ്തലന്മാരുടെ കയ്യാല്‍ ജനത്തിന്റെ ഇടയില്‍ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തില്‍ കൂടിവരിക പതിവായിരുന്നു.
യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവര്‍ക്കും ഐകമത്യം നലകുവാന്‍ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ .