confessed
ലേവ്യപുസ്തകം 16:21
ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
ലേവ്യപുസ്തകം 26:40
അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
ഇയ്യോബ് 33:27
അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
ഇയ്യോബ് 33:28
അവന്‍ എന്റെ പ്രാണനെ കുഴിയില്‍ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 32:5
ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
സദൃശ്യവാക്യങ്ങൾ 28:13
തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.
യിരെമ്യാവു 3:13
നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിന്‍ കീഴിലൊക്കെയും അന്യന്മാരോടു ദുര്‍മ്മാര്‍ഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.
യെഹെസ്കേൽ 16:63
ഞാന്‍ നിന്നോടു എന്റെ നിയമം ചെയ്യും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 36:31
അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഔര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ളേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
മത്തായി 3:6
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.
റോമർ 10:10
ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
1 യോഹന്നാൻ 1:9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.