and get
അപ്പൊസ്തലരുടെ പ്രവൃത്തികൾ 8:26
അനന്തരം കര്‍ത്താവിന്റെ ദൂതന്‍ ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 9:15
കര്‍ത്താവു അവനോടുനീ പോക; അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:7
സഹോദരന്മാരേ, കുറെ നാള്‍ മുമ്പെ ദൈവം നിങ്ങളില്‍ വെച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങള്‍ അറിയുന്നു വല്ലോ.
മർക്കോസ് 16:15
പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
for
അപ്പൊസ്തലരുടെ പ്രവൃത്തികൾ 9:17
അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:4
പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി
യെശയ്യാവ് 48:16
നിങ്ങള്‍ അടുത്തുവന്നു ഇതു കേള്‍പ്പിന്‍ ; ഞാന്‍ ആദിമുതല്‍ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതല്‍ ഞാന്‍ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കര്‍ത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
സെഖര്യാവ് 2:9-11
9
ഞാന്‍ അവരുടെ നേരെ കൈ കുലുക്കും; അവര്‍ തങ്ങളുടെ ദാസന്മാര്‍ക്കും കവര്‍ച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറികയും ചെയ്യും.
10
സീയോന്‍ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന്‍ വരുന്നു; ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
11
അന്നാളില്‍ പല ജാതികളും യഹോവയോടു ചേര്‍ന്നു എനിക്കു ജനമായ്തീരും; ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.