వీరంద రును
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:1
പെന്തെക്കൊസ്തനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:42
എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:46
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:24-31
24
അതു കേട്ടിട്ടു അവര്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതുആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25
“ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
26
ഭൂമിയിലെ രാജാക്കന്മാര്‍അണിനിരക്കുകയും അധിപതികള്‍ കര്‍ത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാല്‍ അരുളിച്ചെയ്തവനേ,
27
നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല്‍ ജനവുമായി ഈ നഗരത്തില്‍ ഒന്നിച്ചുകൂടി,
28
സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
29
ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
30
സൌഖ്യമാക്കുവാന്‍ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ.
31
ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:4
ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.
മത്തായി 18:19
ഭൂമിയില്‍വെച്ചു നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിങ്കല്‍ നിന്നു അവര്‍ക്കും ലഭിക്കും;
മത്തായി 18:20
രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ടു എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.”
മത്തായി 21:22
നിങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
ലൂക്കോസ് 11:13
അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
ലൂക്കോസ് 18:1
മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു
ലൂക്കോസ് 24:53
എഫെസ്യർ 6:18
സകലപ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍ .
వీరితోకూడ కొందరు స్త్రీలును
മത്തായി 27:55
ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
മർക്കോസ് 15:40
അവന്‍ ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
മർക്കോസ് 16:1
ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.
ലൂക്കോസ് 8:2
അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
ലൂക്കോസ് 8:3
ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവര്‍ക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.
ലൂക്കോസ് 23:49
അവന്റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
ലൂക്കോസ് 23:55
മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.
ലൂക്കോസ് 24:10
അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
യോഹന്നാൻ 19:25
യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
మరియయు
യോഹന്നാൻ 19:25
യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
യോഹന്നാൻ 19:26
യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടുസ്ത്രീയേ, ഇതാ നിന്റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു.
ఆయన సహోదరులును
മത്തായി 13:55
ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?
മത്തായി 13:56
ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.
മർക്കോസ് 3:31-35
31
അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന്‍ ആളയച്ചു.
32
പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന്‍ അവരോടു
33
എന്റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു
34
എന്റെ അമ്മയും സഹോദരന്മാരും ഇതാ.
35
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.