తరువాత
ലൂക്കോസ് 2:44
സഹയാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും എന്നു അവര്‍ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ തിരഞ്ഞു.
ലൂക്കോസ് 2:45
കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
1 രാജാക്കന്മാർ 12:5
അവന്‍ അവരോടുനിങ്ങള്‍ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
1 രാജാക്കന്മാർ 12:12
മൂന്നാം ദിവസം എന്റെ അടുക്കല്‍ വീണ്ടും വരുവിന്‍ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍ ചെന്നു.
മത്തായി 12:40
യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും.
മത്തായി 16:21
അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
മത്തായി 27:63
യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍മൂന്നുനാള്‍ കഴിഞ്ഞിട്ടു ഞാന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്‍ക്കു ഔര്‍മ്മ വന്നു.
മത്തായി 27:64
അതുകൊണ്ടു അവന്റെ ശിഷ്യന്മാര്‍ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു.
బోధకుల
ലൂക്കോസ് 5:17
അവന്‍ ഒരു ദിവസം ഉപദേശിക്കുമ്പോള്‍ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തില്‍നിന്നും യെരൂശലേമില്‍നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാന്‍ കര്‍ത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:34
അപ്പോള്‍ സര്‍വ്വ ജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായധിപസംഘത്തില്‍ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.
ఆలకించుచు ప్రశ్నలడుగుచు
യെശയ്യാവ് 49:1
ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍ ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.
യെശയ്യാവ് 49:2
അവന്‍ എന്റെ വായെ മൂര്‍ച്ചയുള്ള വാള്‍പോലെയാക്കി തന്റെ കയ്യുടെ നിഴലില്‍ എന്നെ ഒളിപ്പിച്ചു; അവന്‍ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയില്‍ മറെച്ചുവെച്ചു, എന്നോടു
യെശയ്യാവ് 50:4
തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന്‍ അറിയേണ്ടതിന്നു യഹോവയായ കര്‍ത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന്നു അവന്‍ എന്റെ ചെവി ഉണര്‍ത്തുന്നു