തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
2
അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍
3
പറഞ്ഞുകൊണ്ടു താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു.
4
അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
5
യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
6
ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടുകര്‍ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
7
അവന്‍ അവരോടുപിതാവു തന്റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല.
8
എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.
9
ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.
ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു.