that he will
ലൂക്കോസ് 19:17-19
17
അവന്‍ അവനോടുനന്നു നല്ല ദാസനേ, നീ അത്യല്പത്തില്‍ വിശ്വസ്തന്‍ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവന്‍ ആയിരിക്ക എന്നു കല്പിച്ചു.
18
രണ്ടാമത്തവന്‍ വന്നുകര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു അഞ്ചു റാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19
നീയും അഞ്ചു പട്ടണത്തിന്നു മേല്‍വിചാരകന്‍ ആയിരിക്ക എന്നു അവന്‍ അവനോടു കല്പിച്ചു.
ലൂക്കോസ് 22:29
എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു.
ലൂക്കോസ് 22:30
നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
ദാനീയേൽ 12:2
നിലത്തിലെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
ദാനീയേൽ 12:3
എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
മത്തായി 24:47
അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
വെളിപ്പാട് 3:18
നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു.